Ticker

6/recent/ticker-posts

ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു


പയ്യോളി: കൃഷിഭവന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സാഹിറ എൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞാമു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ പി എം, കൗൺസിലർമാരായ നിധീഷ് പി വി , വിവേക് ടി എം , ഷാഹിദ പുറത്തൂട്ട് , ഷീന പി കെ , ഗീത ടി കെ , കാർഷിക വികസന സമിതി അംഗങ്ങളായ മൂസ മടിയാരി, ഷനോജ് എൻ. എം., ബിനീഷ് കോട്ടക്കൽ, കൃഷി ഓഫീസർ ഷിബിന പി., കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ. കെ. എന്നിവർ സംസാരിച്ചു.

ഞാറ്റുവേല ചന്തയിൽ വിവിധ ഇനം ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവയുടെ വിൽപ്പനയും ഒരുക്കിയിരുന്നു. കർഷകരുടെയും പൊതുജനങ്ങളുടെയും മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

Post a Comment

0 Comments