ഓണക്കാലത്തേക്കുള്ള പച്ചക്കറി ലഭ്യത ഉറപ്പാക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന _ഓണത്തിനൊരുക്കാം
_വിളവിന്റെ വിസ്മയം_
എന്ന പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലും
പച്ചക്കറി കൃഷി ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ
കർഷകനായ മനോജ് നമ്പികണ്ടിയുടെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ട്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി അഖില എം പി പരിപാടിയുടെ
ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് സി കെ
ശ്രീകുമാർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുന്നുമ്മൽ, മൂടാടി ഗ്രാമ പഞ്ചായത്ത്‌ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ. കെ വാർഡ് മെമ്പർമാരായിട്ടുള്ള പപ്പൻ മൂടാടി, രൂപേഷ് കൂടത്തിൽ, ലീല പി കെ,സുനിത കെ, രമ്യ സുർജിത്
കൃഷി ഓഫീസർ ഫൗസിയ പി, കർഷകർ
തുടങ്ങിയവർ
പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി
ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വാർഡുകളിലും പച്ചക്കറി തൈകളും വിത്തുകളും നട്ടുവരുന്നുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.