Ticker

6/recent/ticker-posts

നാദാപുരത്ത് 31-കാരനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുവാവിനെ സ്വന്തം കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് (31) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ്  ദാരുണ സംഭവം ഉണ്ടായത്.
വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് നികിലേഷിനെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

0 Comments