Ticker

6/recent/ticker-posts

സൗദിയിലെ ത്വാഇഫിൽ വാഹനാപകടം: ഖത്തറിൽ നിന്നും ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിലെ മാതാവും മകളും മരിച്ചു


ത്വാഇഫ്: സൗദി അറേബ്യയിലെ ത്വാഇഫിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടു. ഖത്തറിൽ നിന്നും ഉംറ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം രാങ്ങാട്ടൂർ സ്വദേശി തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യയും മകളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

​തീർത്ഥാടനത്തിന് ശേഷം റോഡ് മാർഗ്ഗം തിരികെ ഖത്തറിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മറ്റ് അംഗങ്ങളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ നിലവിൽ ത്വാഇഫിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Post a Comment

0 Comments