ഗാസ: ഗാസയിൽ രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന തങ്ങളുടെ ഭരണത്തിന് ഔദ്യോഗികമായി വിരാമമിട്ട് പലസ്തീൻ പ്രസ്ഥാനമായ ഹമാസ് അധികാരം ഒഴിഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക പ്രഖ്യാപനം. ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവനായ മുഹമ്മദ് അൽ-ഫറ തന്റെ ഔദ്യോഗിക രാജി സമർപ്പിച്ചതോടെയാണ് 20 വർഷം നീണ്ട ഹമാസിന്റെ ഗാസ ഭരണം അവസാനിച്ചത്. 2007 മുതൽ ഹമാസ് ആയിരുന്നു ഗാസയുടെ നിയന്ത്രണം കൈയ്യാളിയിരുന്നത്.
പുതുതായി രൂപീകരിച്ച 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ'യ്ക്കാണ് ഹമാസ് നിലവിൽ ഭരണം കൈമാറിയിട്ടുള്ളത്. ഇവർ ഉടൻ തന്നെ ഗാസയുടെ ഭരണം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് മാസം മുൻപാണ് 'ബോർഡ് ഓഫ് പീസ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ' രൂപീകരിക്കുന്നത്.
കൈറോ ചർച്ചയും ടെക്നോക്രാറ്റ് സമിതിയും
കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് ഗാസയുടെ ഭരണം നിഷ്പക്ഷരായ ടെക്നോക്രാറ്റുകളുടെ (വിദഗ്ധരുടെ) സമിതിക്ക് കൈമാറണം എന്നതായിരുന്നു. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ വെച്ച് മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഹമാസ് ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഭരണമാറ്റം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.