ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ സമാജ്‌വാദി പാർട്ടി ലോക്സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹമാണ് നിലവിൽ പാർലമെന്റ് പരിസരത്ത് ക്യാമ്പ് ചെയ്യുന്നത്.
അമിത് ഷാ - ധർമേന്ദ്ര പ്രധാൻ അടിയന്തര കൂടിക്കാഴ്ച
തലസ്ഥാന നഗരിയിൽ പ്രതിഷേധം കനക്കുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ച് അടിയന്തര കൂടിക്കാഴ്ച നടത്തി. വിവിധ ഭാഗങ്ങളിൽ നിന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയെ അതീവ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് കേന്ദ്ര വൃത്തങ്ങൾ നോക്കിക്കാണുന്നത്. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം, സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി സമാന്തര ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.