Ticker

6/recent/ticker-posts

പുതുമനസ്സുകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്ന് ടീച്ചേഴ്സ് അക്കാദമിയിൽ 'ഫ്രഷേഴ്സ് ഡേ' ആഘോഷിച്ചു

 




​തിക്കോടി: ടീച്ചേഴ്സ് അക്കാദമിയിലെ പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച 'ഫ്രഷേഴ്സ് ഡേ' ആഘോഷം പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിൽ ഗാലർഡിയ പ്രിൻസിപ്പാൾ ഷംസീന ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ നിർവ്വഹിച്ചു.


​തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ഒ.കെ. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികൾക്ക് അദ്ദേഹം ഭാവുകങ്ങൾ നേരുകയും പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു. ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പാൾ ബാൽകീസ് ടീച്ചർ, ജെ.എച്ച്.ഐ. (JHI) പ്രകാശൻ, ഗാലർഡിയ ഡയറക്ടർ സിദ്ദിഖ്, സുനിത, നസീമ എം ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


​തുടർന്ന് ക്യാമ്പസിലെ പഴയകാല ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് പൂർവ്വ വിദ്യാർത്ഥികളായ ഷർജിന, ഡാലിയ, ശിഫ, ഷാനി, നാൻസി, ജാസ്മിന, ഷെമിന, ഫെമിത എന്നിവർ സംസാരിച്ചത് പുതിയ വിദ്യാർത്ഥികൾക്ക് ഏറെ ആത്മവിശ്വാസം പകരുന്നതായി. ചടങ്ങിന് ജസീന നന്ദി രേഖപ്പെടുത്തി. പുതുമുഖങ്ങളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി

Post a Comment

0 Comments