Ticker

6/recent/ticker-posts

എസ് ജാനകി അന്തരിച്ചു


ചെന്നൈ: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വാർത്ത  പ​ങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിച്ചു മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ 17 പ്രമുഖ ഇന്ത്യൻ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ്വ പ്രതിഭയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ എസ്. ജാനകി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ നേടിയ ജാനകിയമ്മയെ കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ പരമോന്നത ചലച്ചിത്ര പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
 

Post a Comment

0 Comments