Ticker

6/recent/ticker-posts

മേഖലാ പാലിയേറ്റീവ് ചർച്ചാ സംഗമം

വടകര :മികവുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് " എന്ന വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു .വടകര കൊപ്ര ഭവനിൽ നടന്ന പരിപാടി ഐ. എ.പി.സി. വൈസ് ചെയർമാൻ അബ്ദുൽമജീദ് നരിക്കുനി ഉദ്ഘാടനം ചെയ്തു .ഹോം കെയർ ,സംഘാടനം ,പരിശീലനം ,പാലിയേറ്റീവിന്റെ വർത്തമാനവും ഭാവിയും എന്നീ വിഷയങ്ങളിൽ ഊന്നിയ ചർച്ചാ സംവാദത്തിൽ വടകര മേഖലയിലെ 12 ക്ലിനിക്കുകളിൽ നിന്നും പ്രധാന ഭാരവാഹികളും വളണ്ടിയർമാരും പങ്കെടുത്തു . ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .കിപ്പ് ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് ആമുഖ പ്രഭാഷണം നടത്തി . സെക്രട്ടറി എം .പി .അബ്ദുൾ റഷീദ്, കിപ്പ് ചെയർമാൻ നിസാർ അഹമ്മദ് ബിജുമോൻ , പി അബ്ദുള്ള, ഇസ്മായിൽ മൂസ്സ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments