പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പൊതിച്ചോറ് വിതരണം ചെയ്യുന്നതിനെതിരെ വീണ്ടും കർശന നിലപാടുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കകത്ത് യാതൊരുവിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും, അത് എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പത്തനംതിട്ടയിൽ വ്യക്തമാക്കി.
ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരത്ത് അനുവദിക്കില്ല. ഇത് യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആശുപത്രികൾക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൻ (Community Kitchen) വഴി മാത്രമേ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ പാടുള്ളൂ എന്നാണ് സർക്കാർ തീരുമാനം. ഈ വിഷയത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ തന്നെ വിശദമായ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.