Ticker

6/recent/ticker-posts

എഞ്ഞിലാടി മൂസ അനുസ്മരണ സമിതി ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു

 


എസ് എസ് എൽ സി, പ്ലസ്‌ടു, സ്കോളർഷിപ്പ്, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ എഞ്ഞിലാടി മൂസ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊയിലാണ്ടി എം എൽ എ കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുകയും കെ ടി സിന്ധു, പി ബാലകൃഷ്ണൻ,അഷ്‌റഫ് മാസ്റ്റർ, എഞ്ഞിലാടി അഹ്‌മദ്‌ ,സിജിന പൊന്നിയേരി, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ദേവദാസ് മരൂത്താഴ സ്വാഗതവും നിഷാദ് അനുഗ്രഹ നന്ദിയും അർപ്പിച്ചു

Post a Comment

0 Comments