Ticker

6/recent/ticker-posts

നിനവ് സുഹൃദ്സംഘം തൃക്കോട്ടൂർ വിജയോത്സവം സംഘടിപ്പിച്ചു


നിനവ് സുഹൃദ്സംഘം തൃക്കോട്ടൂരിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു എൽ എസ് എസ് യു എസ് എസ് വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയോത്സവം 2026 - പ്രതിഭാ സംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തൃക്കോട്ടൂർ എയുപി സ്‌കൂളിൽ നടന്ന പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ ഉത്ഘാടനം ചെയ്തു. യുവ എഴുത്തുകാരി നന്ദന ഗോവിന്ദൻ ഷെറി മുഖ്യാതിഥി ആയിരുന്നു. അനിൽ കരുവാണ്ടി , പടിക്കൽ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിനവ് സുഹൃദ്സംഘം പ്രസിഡണ്ട് പടിക്കൽ ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ സെക്രട്ടറി സുരേഷ് കുമാർ എ.കെ സ്വാഗതം പറഞ്ഞു പ്രേമൻ പി.കെ. നന്ദി പ്രകാശിപ്പിച്ചു. ദീപ ഡി ഓൾഗ, അനിൽ കരുവാണ്ടി, പടിക്കൽ ബാബു, ഗോപാലൻ മാസ്റ്റർ, കെ.ബാബു, രാഘവൻ പൂവ്വോളി , പി.കെ ബാബു എന്നിവർ വിജയികൾക്ക് ഉപഹാരം സമർപ്പിച്ചു. എ വി ഷിബു,ടി വി ഷാജി, നാരായണൻ കുട്ടി, സനിൽ കെ, ശ്രീനി പി ടി , പി.കെ രാജീവൻ,ജി.കെ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

0 Comments