Ticker

6/recent/ticker-posts

ഭാവന കലാവേദി & ഗ്രന്ഥാലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

 


തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.പി. എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡോ.എം.സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കൃതികളെക്കുറിച്ച് അശോകൻ മാതാണ്ടി, ആദിഷ്.ആർ.കെ, ലെയ്ഹ, സ്നിഗ്ദ എന്നിവർ സംസാരിച്ചു.സൃഷ്ടിപഥം പബ്ലിക്കേഷൻസ് നടത്തിയ കഥോത്സവം 2025 ചെറുകഥ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിഷ്.ആർ.കെ.യെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ചന്ദ്രൻ തോട്ടത്തിൽ അദ്ധ്യക്ഷനായി.ഷാജി മലയിൽ സ്വാഗതവും ജോഷി.കെ.കെ.നന്ദിയും പറഞ്ഞു

Post a Comment

0 Comments