Ticker

6/recent/ticker-posts

വടകര മേമുണ്ടയിൽ വൻ വാഹന മോഷണം; ബി.എം.ഡബ്ല്യു കാറും ലക്ഷ്വറി ബൈക്കുകളും കവർന്നു


 വടകര: വടകര മേമുണ്ടയിൽ അടച്ചിട്ട വീട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന ബി.എം.ഡബ്ല്യു (BMW) ആഡംബര കാറും പ്രീമിയം ബൈക്കുകളും കവർന്നു. മേമുണ്ടയിലെ മേപ്പത്തൂർ ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.

ആഡംബര വാഹനങ്ങൾ ലക്ഷ്യമിട്ട് വൻ സംഘം

വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് കവർച്ച സംഘം വീട്ടിനുള്ളിലും പരിസരത്തും കടന്നുകയറിയത്. കോടികൾ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറും മറ്റ് ലക്ഷ്വറി ബൈക്കുകളും അനായാസം മോഷ്ഠിച്ച് സംഘം കടന്നു കളയുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വടകര പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രധാന റോഡുകളിലെ വാഹന പരിശോധന ശക്തമാക്കിയുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.


 

Post a Comment

0 Comments