Ticker

6/recent/ticker-posts

പയ്യോളി മുൻസിപ്പാലിറ്റിയിലെ തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥക്ക് അടിയന്തിര പരിഹാരം വേണം

പയ്യോളി മുൻസിപ്പാലിറ്റിയിലെ തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥക്ക് അടിയന്തിര പരിഹാരം കണ്ടെത്തി യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷിതമായ യാത്രക്ക് വഴിയൊരുക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ -CITU- പയ്യോളി സെക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സജീവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡണ്ട് ബിജു കളത്തിൽ, ഏരിയ സെക്രട്ടറി സുനിൽ അക്കമ്പത്ത്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.ശ്രീജിത്ത്, പ്രദീപൻ. തോലരി, വിനോദൻ സെക്ഷൻ. സെക്രട്ടറി നൗഫൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments