Ticker

6/recent/ticker-posts

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണം.മുജേ ഷ് ശാസ്ത്രി.

 


പയ്യോളി: മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻകേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് പയ്യോളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അഭിപ്രായപ്പെട്ടു.ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂനിയൻ്റെ (ഐആർ എംയു ) പയ്യോളിമേഖല കൺവെൻഷനും, ഐഡി കാർഡ് വിതരണവും നടന്നു. പയ്യോളി പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ.പിസതീഷ്, ട്രഷറർ കെ.ടി.കെ റഷീദ്, രഘുനാഥ് പുറ്റാട്, സി എ റഹ്മാൻ നന്തി സംസാരിച്ചു. ജുനൈദ് ടി എ സ്വാഗതം പറഞ്ഞ ചടങ്ങിന് റയിസ് മലയിൽനന്ദിയുംപറഞ്ഞു.അംഗങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷയുടെ ഫോമും വിതരണം ചെയ്തു

പയ്യോളി മേഖല ഭാരവാഹികൾ

ടി.എ .ജുനൈദ് ( പ്രസി.)

റഹീസ് മലയിൽ (സെക്ര.)

സി.എ.റഹ്മാൻ ( ട്രഷറർ)

യു.പി. ജലീൽ, ഉമേഷ് കുമാർ ( വൈസ് പ്രസിഡണ്ടുമാര്‍)

നഹാദ് അയനോത്ത് കെ.എം.സജീവൻ( ജോ. സെക്രട്ടറിമാർ)

Post a Comment

0 Comments