Ticker

6/recent/ticker-posts

വടകരയിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥി മരിച്ചു


ചോമ്പാല: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര കണ്ണുവയൽ കുനിയിൽ അഭിനവ് (അഭി-17) ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് അഭിനവിനെ ഇടിച്ചത്.
അപകടവിവരമറിഞ്ഞ് ചോമ്പാല പോലീസും റെയിൽവേ പോലീസും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനോജ് (ബാബു) ആണ് മരിച്ച അഭിനവിന്റെ പിതാവ്. മാതാവ്: നിഷ.

Post a Comment

0 Comments