Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ കിണറ്റിൽ വീണ് വയോധിക മരണപ്പെട്ടു

കൊയിലാണ്ടി: കിണറിൽ വീണ് മരണപ്പെട്ടു.
 ഇന്ന് ഉച്ചക്ക് 11 മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി ചേലിയ ചേവൻ പറമ്പത്ത് പദ്മിനി(62) ആണ് വീടിന് സമീപത്തെ പഞ്ചായത്ത് ജലനിധിയുടെ പൊതു കിണറിൽ വീണത്.
 വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും സ്ത്രീയെ പുറത്തെടുക്കുകയും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
SFRO സജിൻ എസ്, FRO മാരായ ലതീഷ് നടുക്കണ്ടി,സുകേഷ് കെ ബി,ബിനീഷ് കെ, അനൂപ് എൻപി,രജീഷ് വി പി,ഷാജു കെ,ഹോം ഗാർഡ് മാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments