Ticker

6/recent/ticker-posts

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു


കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരണപ്പെട്ടത്. കുന്നുംപുറത്ത് തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വീട്ടിലിരുന്ന് മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലുണ്ടായിരുന്ന കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ കടുത്ത ശ്വാസതടസ്സം നേരിട്ട കുട്ടിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്

Post a Comment

0 Comments