Ticker

6/recent/ticker-posts

മുക്കം സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി; ഇരുചക്രവാഹനം താമരശ്ശേരിയിൽ ഉപേക്ഷിച്ച നിലയിൽ


കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ) കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശിയായ അബ്ദുൽ റഷീദിനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ പതിവുപോലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അബ്ദുൽ റഷീദ്. എന്നാൽ, അദ്ദേഹം സ്റ്റേഷനിൽ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കളും സഹപ്രവർത്തകരും അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫോണിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തുനിന്നും ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തുകയുണ്ടായി. വാഹനം ഇവിടെ പാർക്ക് ചെയ്ത ശേഷം അബ്ദുൽ റഷീദ് കെഎസ്ആർടിസി ബസിലോ മറ്റ് വാഹനങ്ങളിലോ യാത്ര തുടർന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ മുക്കം പോലീസിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

Post a Comment

0 Comments