Ticker

6/recent/ticker-posts

ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ: പയ്യോളിയിൽ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം, ഷൂട്ട് ഔട്ട് മത്സരവും നടന്നു


  
 പയ്യോളി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്
 കേരള പോലീസിന്റെ ലഹരി വിമുക്ത കേരളത്തിനായുള്ള 'ഓപ്പറേഷൻ തൂഫാൻ ' ക്യാമ്പയിനിന്റെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കീഴൂർ ടൗണിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പയ്യോളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ. ബാബുമോൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പയ്യോളി സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യഗസ്ഥരും, NSS ഓഫീസർ സലീഷ്, SPC CPO മാർ ആയ സുബിൻ, സൂര്യജി വി എച്ച് എസ് എസ് പയ്യോളി യിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും(SPC), നാഷണൽ സർവീസ് സ്കീം(NSS) അംഗങ്ങളും, വ്യാപാരി വ്യവസായികളും, ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

  കൂട്ടായോട്ടത്തിന് ശേഷം പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പയ്യോളി സ്കൂൾ SPC കേഡറ്റുകൾ അവതരിപ്പിച്ചലഹരി വിരുദ്ധ ഫ്ലാഷ്മോബും തുടർന്ന് "തൂഫാൻ ഗോൾ" ഷൂട്ട്‌ ഔട്ട്‌ മത്സരവും ജനശ്രദ്ധ ആകർഷിച്ചു. ലഹരി വിപത്തിനെതിരെ നാടൊന്നാകെ കൈകോർത്ത ഈ ക്യാമ്പയിൻ പയ്യോളിയിൽ വൻ വിജയമായി.

Post a Comment

0 Comments