തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി ഭീതി പരത്തി ഒരേ കുടുംബത്തിലെ രണ്ടുപേർക്ക് വ്യത്യസ്ത രോഗബാധകൾ സ്ഥിരീകരിച്ചു. അഞ്ചാം വാർഡായ പള്ളിക്കര ചേതനയിൽ 39 കാരിയായ യുവതിക്ക് എച്ച് വൺ എൻ വണ്ണും (H1N1), ഇവരുടെ 16 വയസ്സുള്ള മകൾക്ക് ഷിഗല്ല (Shigella) രോഗബാധയുമാണ് കണ്ടെത്തിയത്. രണ്ടുപേരും നിലവിൽ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മേഖലയിൽ ആദ്യമായി എച്ച് വൺ എൻ വൺ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
തിക്കോടി മേഖലയിൽ ആദ്യമായാണ് എച്ച് വൺ എൻ വൺ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. രോഗവിവരം പുറത്തുവന്നതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനവും. നിലവിൽ സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്, ആവശ്യമായ പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾ വാർഡിൽ ആരംഭിച്ചു
തിക്കോടിയിൽ ഇതുവരെ 4 ഷിഗല്ല കേസുകൾ
പുതിയ കേസ് ഉൾപ്പെടെ തിക്കോടി പഞ്ചായത്തിൽ ഇതുവരെ നാല് ഷിഗല്ല രോഗബാധകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ മുൻപ് രോഗം ബാധിച്ച മൂന്ന് പേരും ഇതിനകം തന്നെ പൂർണ്ണമായി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
അടുത്തിടെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരിതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ (മലമ്പനി) സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എച്ച് വൺ എൻ വണ്ണും ഷിഗല്ലയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ഊർജ്ജിതമാക്കാൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.