Ticker

6/recent/ticker-posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു

കൊയിലാണ്ടി: നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്   വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേകമായി ചേർന്ന വിദ്യാലയ അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രജീഷ് സാർ, വിദ്യാലയ ജാഗ്രതാസമിതി കൺവീനർ സപ്ന ടീച്ചർ എന്നിവർ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയിൽ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചും സംസാരിച്ചു.
ലഹരിക്കെതിരെ ഒരു മില്യൺ തൂഫാൻ ഗോൾസ്!
ലഹരിവിരുദ്ധ ബോധവൽക്കരണത്തോടൊപ്പം കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിനും ചടങ്ങിൽ ശ്രദ്ധേയമായി. '1 മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' എന്ന വേറിട്ട ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗോളടി മത്സരം സംഘടിപ്പിച്ചു.
സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. അനീഷ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പ്രതീകാത്മകമായി ഗോളടിച്ച് ഈ ജനകീയ ക്യാമ്പയിനിൽ പങ്കാളികളായി. കായിക വിനോദങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിട്ട് ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.






  
   
   

Post a Comment

0 Comments