മണിയൂർ ജവഹർ നവോദയ വിദ്യാലയവും കാരുണ്യം പെയ്ൻ ആൻറ് പാലിയേറ്റീവ് കെയറും സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. നവോദയ സ്കൂളിലെ വിദ്യാർഥികൾ ,അധ്യാപകർ ,കാരുണ്യം പാലിയേറ്റീവ് വളണ്ടിയർമാർ ,സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി പേർ പങ്കെടുത്ത റാലി മണിയൂർ തുറശ്ശേരി മുക്കിൽ വെച്ച് ജവഹർ നവോദയ പ്രിൻസിപ്പൽ സുരേഷ് .വി.എം , പഞ്ചായത്ത് പ്രസിഡണ്ട് ദിൻഷ കെ എന്നിവർവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു . എൻ.സി.സി.,സ്‌കൗട്ട് വളണ്ടിയർമാർ ഉൾപ്പെടെ ഇരുനൂറോളം വിദ്യാർത്ഥികൾ പ്ലക്കാർഡുമായി റാലിയിൽ അണിനിരന്നു . പടരുന്ന ലഹരിക്കെതിരെ മുദ്രാവാക്യങ്ങളും പാട്ടുകളുമായി നീങ്ങിയ റാലി കാരുണ്യം ക്ലിനിക്കിന് സമീപത്ത് സമാപിച്ചു .സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദിൻഷ .കെ. ഉത്ഘാടനം ചെയ്തു .നവോദയ വിദ്യാർത്ഥി ആർച്ച രത്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .വാർഡ് മെമ്പർ വിഷ്‌ണു മുതുവീട്ടിൽ അധ്യക്ഷത വഹിച്ചു .കാരുണ്യം സെക്രട്ടറി എം.പി. അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സി.വി.നഫീസ (വാർഡ് മെമ്പർ ), ടി.സി.സജീവൻ ,പി.പി. ഹമീദ് , ,നവോദയയിലെ വിദ്യാർത്ഥികളായ ആധവ് ,ആഫിയ മുഹമ്മദ് , അസ്‌കറലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .നവോദയയിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ,തെരുവ് നാടകം എന്നിവ ലഹരിക്കെതിരെയുള്ള വലിയ സന്ദേശം ഉൾകൊള്ളുന്നവയാ യിരുന്നു.കെ.എ. നാസർ നന്ദി പറഞ്ഞു .
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.