Ticker

6/recent/ticker-posts

പയ്യോളിയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


പയ്യോളി: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സേവന നഗർ കടപ്പുറം പറമ്പിൽ കമല (63) യെയാണ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (വ്യാഴം) വൈകീട്ട് അഞ്ചരയോടെ അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.
​വ്യാഴാഴ്‌ച വൈകീട്ടും കമലയെ പുറത്തൊന്നും കാണാതായതോടെ അയൽവാസി വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.  , കട്ടിലിൽ ചരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പയ്യോളി പോലീസിൽ വിവരമറിയിക്കുകയും ഡോക്ടറെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.
​മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം ആറ് മണിക്കൂർ മുമ്പ് മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. വീടിൻ്റെ പിൻവാതിലുകൾ ചാരിയ നിലയിലായിരുന്നതിനാൽ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
​നാട്ടുകാരുടെ സംശയത്തെ തുടർന്ന് ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി പരിശോധന നടത്താനാണ് പോലീസിൻ്റെ തീരുമാനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നാളെയോടെയേ (വെള്ളി) ഈ നടപടികൾ പൂർത്തിയാകൂ. നിലവിൽ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments