Ticker

6/recent/ticker-posts

ഇദ്ധനവിലക്കയറ്റംകേന്ദ്രവും , സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു കെ. ലോഹ്യ

 അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെ എത്തിയിട്ടും പെട്രോളിയം ഉത്പന്ന വില കുറയ്ക്കാൻ തയ്യാറാവാത്ത കേന്ദ്ര നിലപാടും വർദ്ധനവിൽ നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ പോലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവാതെ പാവപ്പെട്ട ജനങ്ങളെ .കൊള്ളയടിക്കുകയാണെന്ന് ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ രാഷ്‌ട്രീയ ജനതാ ദൾ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
  നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.
എം.കെ. പ്രേമൻ എം.പി അജിത , രാജൻ കൊളാവിപ്പാലം , രജീഷ് മാണിക്കോത്ത്, കബീർ സലാല, സുരേഷ് മേലേപ്പുറത്ത് പിടി രാഘവൻ, കെ.വി ചന്ദ്രൻ , എ എം കുഞ്ഞിക്കണാരൻ,അർജുൻ മഠത്തിൽ, ബിജു കേളോത്ത് സി.കെ ജയദേവൻ പ്രസംഗിച്ചു.
               എം.കെ അശോകൻ, കെ. മുകുന്ദൻ , എംടി കെ ഭാസ്ക്കരൻ ,കെ.പി ഗിരീഷ് കുമാർ, ഒ.ടി. മുരളീദാസ് , ചെറിയാവി സുരേഷ് ബാബു, പ്രജീഷ് നല്ലോളി , വി.പി മോഹൻദാസ് , സിന്ദു ശ്രീശൻ, എ.വി സത്യൻ , കുൽസു റാഷീദ് എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments