Ticker

6/recent/ticker-posts

സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ച് അപകടം വിദ്യാർത്ഥികൾക്ക് പരിക്ക്


കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ്  സംഭവം ഉണ്ടായത്. പത്തിലധികം കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്സിയിലാണ് സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോടാക്സി സമീപത്തെ ഒരു കടയുടെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു.
 പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തി തകർന്ന ഓട്ടോടാക്സിയിൽ നിന്നും കുട്ടികളെ പുറത്തെടുത്ത് ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

 

Post a Comment

0 Comments