Ticker

6/recent/ticker-posts

വാണിമേലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; യുവാവിന് പരിക്ക്, പ്രതിക്കായി തിരച്ചിൽ

വടകര: വാണിമേലിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. വാണിമേൽ സ്വദേശിയായ അർഷക്കിനാണ് (24) കുത്തേറ്റത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അർഷക്കിന്റെ സുഹൃത്ത് അൻസിഫിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
വാണിമേൽ മുടിക്കൽ പാലത്തിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. സുഹൃത്തുക്കളായ ഇരുവർക്കുമിടയിൽ പെട്ടെന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അർഷക്കിന്റെ വയറിനാണ് കുത്തേറ്റത്.
ആക്രമണത്തിന് ശേഷം പ്രതിയായ അൻസിഫ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത രക്തസ്രാവമുണ്ടായ അർഷക്കിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Post a Comment

0 Comments