Ticker

6/recent/ticker-posts

മീത്തലെപ്പള്ളിക്കും തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിനും ഇടയിൽ ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കും

പയ്യോളി : തിക്കോടി മീത്തലെ പള്ളിക്കും തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിനും ഇടയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുമെന്ന് 
ഡോ.പി.ടി ഉഷ എം.പി. സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ വർഷം നൽകിയ നിവേദനത്തിൻ്റെ ഭാഗമായാണ് എം.പി  നിവേദക സംഘത്തിന് ഉറപ്പുനല്കിയത്.
മീത്തലെ പ്പള്ളി - പള്ളിത്താഴ അങ്കണവാടി റോഡിൽ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് നമ്പർ 699 ന് സമീപം അണ്ടർപാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും പി.ടി ഉഷക്ക് സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ മറ്റൊരു നിവേദനം നല്കി. പ്രസിഡൻ്റ് ടി. ഖാലിദ്, സെക്രട്ടറി സി. ബാലൻ,ജോയിൻ്റ് സെക്രട്ടറി സി. എം സുജാത ട്രഷറർ സി.കെ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്തിലാണ് നിവേദനം നൽകിയത്

 

Post a Comment

0 Comments