Ticker

6/recent/ticker-posts

മുള്ളൻപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 
കോഴിക്കോട്: വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലയിൽ വീണ്ടുമൊരു മരണം. കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ലിജേഷ് കുമാർ (35) ആണ് മരിച്ചത്   കൂടെയുണ്ടായിരുന്ന ഭാര്യ സൗമ്യക്ക് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ലിജേഷ് കുമാറും ഭാര്യ സൗമ്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ ഒരു മുള്ളൻപന്നി ചാടുകയായിരുന്നു.  നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിജേഷിനെ ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കുകളോടെ രക്ഷപ്പെട്ട ഭാര്യ സൗമ്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.  

Post a Comment

0 Comments