Ticker

6/recent/ticker-posts

പയ്യോളി കോട്ടകടപ്പുറത്ത് സ്ഥാപിച്ച എം സി എഫ് കേന്ദ്രം ഞെളിയൻ പറമ്പാക്കരുത് ആർജെഡി ധർണ്ണ നടത്തി

പയ്യോളി നഗരസഭ _ കോട്ടകടപ്പുറത്ത് സ്ഥാപിച്ച എം സി എഫ് കേന്ദ്രം ഞെളിയൻ പറമ്പാക്കരുത്, പരിസരവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ആർജെഡി കൊളാവിപ്പാലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡൻ്റ് എം.കെ.ഭാസ്കരൻ ഉത്ഘാടനം ചെയ്തു, രാമചന്ദ്രൻ കുയ്യാണ്ടി, പി.ടി.രാഘവൻ, കൊളാവിപ്പാലം രാജൻ, മജിഷ സുജു,ചെറിയാവി സുരേഷ് ബാബു, എം.ടി.കെ.ഭാസ്കരൻ ,പി.പി.ദിനേശ് ബാബു,അഭിജിത്ത് എം.ടി, സിന്ധുശ്രീശൻ, കെ.പി.ഗിരീഷ് കുമാർ, മോഹൻദാസ്, എം.ടി.നാണു മാസ്റ്റർ, വി.കെ.ഷിജി, പി.പി.ഷീബ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments