Ticker

6/recent/ticker-posts

സുഹൃത്തുക്കളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


തിരുവമ്പാടി:ആനക്കാംപൊയിൽ കാലൻപാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം കീഴിശ്ശേരി സ്വദേശി ഷിബിലിയുടെ (21) മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം സുഹൃത്തുക്കളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ഷിബിലി ശക്തമായ ഒഴുക്കിൽ അകപ്പെടുകയായിരുന്നു.ബെംഗളൂരുവിൽ നിന്നും വിനോദയാത്രയ്ക്കായി എത്തിയ 11 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാലൻപാറയിലെ പുഴയിൽ ഒഴുക്കിൽപ്പെട്ട കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബിലി ഒഴുക്കിൽപ്പെട്ടത്.
തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, വിവിധ പ്രാദേശിക സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.  

Post a Comment

0 Comments