Ticker

6/recent/ticker-posts

പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകനെ തിരയിൽപെട്ട് കാണാതായി


കണ്ണൂർ: കണ്ണൂർ പയ്യമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയായ തീർത്ഥാടകനെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടനത്തിന്റെ ഭാഗമായി കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാളെയാണ് കാണാതായത്. ഇയാൾക്കായുള്ള വിപുലമായ തെരച്ചിൽ കോസ്റ്റ് ഗാർഡും പോലീസും ലൈഫ് ഗാർഡുമാരും ചേർന്ന് നടത്തിവരികയാണ്.
ഇന്ന് ഉച്ചയോടെയാണ് കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘം പയ്യമ്പലം ബീച്ചിലെത്തിയത്. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ സംഘത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുണ്ടായിരുന്നു. ഇതിൽ നാലുപേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ലൈഫ് ഗാർഡുമാരും പ്രദേശവാസികളും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസ്സമായി. കാണാതായ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്

Post a Comment

0 Comments