Ticker

6/recent/ticker-posts

പൊയില്‍ക്കാവ് കൊലപാതകം: പ്രതിയായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്; കൊലപാതകം പുലര്‍ച്ചെ


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ മധ്യവയസ്‌കയായ സുധ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തില്‍, ഒളിവില്‍ പോയ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് രാവിലെയാണ് പൊയില്‍ക്കാവ് നാലുസെന്റ് കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപമുള്ള താല്‍ക്കാലിക ഷെഡില്‍ സുധയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന രക്തം കട്ടപിടിച്ച നിലയിലായിരുന്നു. അതിനാല്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം കഴുത്തിനേറ്റ വെട്ട്;  
കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു സുധയുടെ മൃതദേഹം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കൊടുവാള്‍ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.കൊല്ലപ്പെട്ട സുധയുടെ കയ്യില്‍ ഒരു സ്‌ക്രൂഡ്രൈവര്‍ മുറുകെ പിടിച്ച നിലയിലായിരുന്നു. അക്രമിയെ പ്രതിരോധിക്കാന്‍ സുധ ശ്രമിച്ചിരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ്
സുധയും ഭര്‍ത്താവ് കുട്ടിക്കൃഷ്ണനും തമ്മില്‍ വീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ മൊഴി നല്‍കിയതായി പോലീസ.ഇന്ന് പുലര്‍ച്ചെയും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായെന്നും,  ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.രാവിലെ മൃതദേഹം കണ്ട പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.  

Post a Comment

0 Comments