Ticker

6/recent/ticker-posts

കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സ്ലാബ് അടർന്നു വീണു; ഉദ്യോഗസ്ഥയ്ക്ക് പരിക്ക്





പേരാമ്പ്ര: അൻപത്തിയെട്ട് വർഷത്തോളം പഴക്കമുള്ള കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഭാഗം അടർന്നുവീണ് അപകടം  ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെയാണ് സംഭവം  പെട്ടെന്നുണ്ടായ വലിയ ശബ്ദത്തോടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഓഫീസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
അപകടത്തിൽ പരിക്കേറ്റ ഉടൻ തന്നെ ശ്വേതയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര .ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 
പഴക്കം ചെന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകൾ നിലനിന്നിരുന്നു.

 

Post a Comment

0 Comments