Ticker

6/recent/ticker-posts

കേബിൾ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരണപ്പെട്ടു



കോഴിക്കോട്: കുണ്ടായിത്തോടിൽ കേബിൾ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ ജിയോ ടെക്നീഷ്യന് ദാരുണാന്ത്യം. കൊമ്മേരി സ്വദേശി ജിജേഷ് (40) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുണ്ടായിത്തോടിൽ ജിയോ ഫൈബർ കണക്ഷന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ജിയോ കേബിൾ കടന്നുപോകുന്ന പോസ്റ്റിൽ കയറി ജോലി ചെയ്യുകയായിരുന്നു ജിജേഷ്. ഇതിനിടെ തൊട്ടുമുകളിലൂടെ കടന്നുപോകുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ (KSEB) ഹൈടെൻഷൻ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് വൈദ്യുതി ആഘാതം ഏറ്റതെന്നാണ് അറിയുന്നത്. അപകടം നടന്ന ഉടൻ തന്നെ ജിജേഷിനെ സമീപത്തെ ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ  മരണപ്പെടുകയായിരുന്നു.   പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Post a Comment

0 Comments