Ticker

6/recent/ticker-posts

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻഇരിങ്ങൽ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു


കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു.ദിനാചരണത്തോടനുബന്ധിച്ച് അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂളിൽ കെ എസ് എസ് പി യു മേലടി ബ്ലോക്ക് പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ ഫല വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി കെ നാസർ മാസ്റ്റർ സ്വാഗതവും സുരേഷ് എം സി നന്ദിയും പറഞ്ഞു. കെ വി രാജൻ, സി കെ വിജയൻ, സ്കൂൾ ഹെഡ്മാസ്റ്റർ മനോജൻ മാസ്റ്റർ, കെ കെ ബാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments