Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു



ഗലാർഡിയ പബ്ലിക് സ്‌കൂൾ, പള്ളിക്കര
ലോക പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. ഫലവൃക്ഷത്തൈ നട്ട് കൊണ്ട് തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഷംസീന മിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹരിതവൽക്കരണത്തിന്റെ ആവശ്യകതയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും മുഴുവൻ വിദ്യാർത്ഥികളിലേക്കും മാനേജർ റിയാസ് സർ പരിസ്ഥിതി സന്ദേശമായി എത്തിച്ചു.

ചടങ്ങിൽ ടീച്ചേഴ്‌സ് അക്കാദമി എൻസിപ്പൽ ബൽക്കീസ് മിസ്, സരിത, ഗീത, ഫസീല, ജസ്‌ന, ഷുഹൈബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജസീന, സുമയ്യ, സാജിദ, സമീഹ തുടങ്ങിയ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചടങ്ങിന്റെ അവസാനത്തിൽ സ്റ്റാഫ് സെക്രട്ടറി സുനിത മിസ് നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments