​മലപ്പുറം: മലപ്പുറത്ത് ദേശീയപാത 66-ൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു. ദേശീയപാതയിലെ കോഹിനൂരിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
​അപകടത്തിൽ മരിച്ച മൂന്ന് പേരും തൃശൂർ സ്വദേശികളാണ്. തൃശൂർ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധുവായ ജഹാന എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
​ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും പോലീസും ഹൈവേ ജാഗ്രതാ സമിതിയും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.