Ticker

6/recent/ticker-posts

കുരുന്നു പ്രതിഭകൾക്ക് "കുട്ടിക്കൂട്ടം" കയ്യെഴുത്ത് മാസികയുമായി നേതാജി ഗ്രന്ഥാലയം

 



തിക്കോടി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുരുന്ന പ്രതിഭകളുടെ രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തി തിക്കോടി നേതാജി ഗ്രന്ഥാലയം "കുട്ടിക്കൂട്ടം" കയ്യെഴുത്ത് മാസിക ചിട്ടപ്പെടുത്തി .സാഹിത്യകാരൻ ഇബ്രാഹിം  തിക്കോടി, ബാലവേദി മെമ്പർ ഷജ്മ അനീസിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ഒന്നിനൊന്ന് മെച്ചപ്പെട്ട ചിത്രങ്ങളും, രചനകളും മാസിക വേറിട്ട ഒന്നാക്കി മാറ്റി. കയ്യെഴുത്ത് മാസികയിൽ രചനകൾ നടത്തിയവർക്കും, മത്സര വിജയികൾക്കും പുസ്തക സമ്മാനവും നൽകി. ഗ്രാമപഞ്ചായത്ത്  മെമ്പർ ജിഷ കാട്ടിൽ ,ഷഫ്ന ഷാനവാസ് എന്നിവർ സംസാരിച്ചു .കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം .കെ കൃഷ്ണൻ സ്വാഗതവും ഷജ്മ അനീസ് നന്ദിയും പറഞ്ഞു .ഇബ്രാഹിം തിക്കോടിയുടെ കുറച്ചു പുസ്തകങ്ങളും ലൈബ്രറിക്ക് കൈമാറി

Post a Comment

0 Comments