കൊല്ലം: തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി (KSRTC) സൂപ്പർ ഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശിയായ ആന്‍റണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോളയത്തോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. കഴക്കൂട്ടത്ത് നിന്നും ബസിൽ കയറിയ പ്രതി യുവതിക്ക് നേരെ മോശം പരാമർശങ്ങൾ നടത്തുകയും, ഇതിന് പിന്നാലെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് വിവരം.
ജീവനക്കാരുടെ ഇടപെടൽ; ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്
പ്രതിയുടെ അതിക്രമം നേരിട്ട യുവതി ഉടൻ തന്നെ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും വിവരം അറിയിച്ചു. യാത്രക്കാരിയുടെ പരാതി ഗൗരവത്തോടെയെടുത്ത കെഎസ്ആർടിസി ജീവനക്കാർ ബസ് നേരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ആന്റണി തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.