Ticker

6/recent/ticker-posts

വിജയോത്സവവും , വായന വാരാഘോഷവും നടത്തി


പയ്യോളി:തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പയ്യോളിയിൽ 2026-ലെ വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനോടനുബന്ധിച്ചും വായനാവാരാഘോഷത്തിന്റെ ഭാഗമായും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ, വി എച്ച് എസ് ഇ പരീക്ഷയിൽ 97% റിസൾട്ടോടു കൂടി ഗവ. സ്കൂളുകളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച റിസൾട്ട് കരസ്ഥമാക്കിയ ഗവ. വി എച്ച് എസ് എസ് പയ്യോളിയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ നിഷ. വി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുനിൽ സി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഓൾഗ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീബ പി.സി വായനാവാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വായന വാരത്തോടനുബന്ധിച്ച് നടന്ന പുസ്തക വില്പന ജില്ലാ പഞ്ചായത്ത് മെമ്പർ ഷീബ പി സി സ്കൂൾ എൻഎസ്എസ് സ്റ്റുഡൻ്റ് കോഡിനേറ്റർ ഷഹനയ്ക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു

വാർഡ് മെമ്പർ ശോഭ കെ.കെ, മദർ പി.ടി.എ പ്രസിഡന്റ് ഷരീജ ഷൈജൽ, പി.ടി.എ വൈസ് പ്രസിഡന്റ് വേണു വെണ്ണാടി, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സചിത്രൻ കെ, ഹെഡ്മിസ്ട്രസ് ഷിഖ ഒ.കെ, അക്കാദമിക് കോ-ഓർഡിനേറ്റർ സത്യൻ പി, സി.ജി.സി.സി കോ-ഓർഡിനേറ്റർ പ്രചിഷ എം.കെ എന്നിവർ ആശംസകൾ നേർന്നു.

സ്റ്റാഫ് സെക്രട്ടറി ജയസൂര്യ സി നന്ദി രേഖപ്പെടുത്തി. വിദ്യാർഥികളുടെ കലാപരിപാടികളും വായനാവാരാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

Post a Comment

0 Comments