Ticker

6/recent/ticker-posts

വായനാദിനം ആചരിച്ചു:അമ്മ മനസ്സിൽ അക്ഷരപ്പൂക്കൾ വിരിയിക്കാം പരിപാടി നടത്തി.


പയ്യോളി :ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി എൻ പണിക്കരുടെ ചരമദിനമായജൂൺ 19ന് ലൈബ്രറി കൌൺസിൽ വായനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനവായനശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും അമ്മമനസ്സിൽ അക്ഷരപ്പൂക്കൾ വിരിയിക്കാം എന്ന പരിപാടിയും നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്യക്ഷ പി എം ഹൈറുന്നിസ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ പ്രവർത്തകർക്ക് വായനശാല മെമ്പർഷിപ് വിതരണം ഡിവിഷൻ കൗൺസിലർ പി തുഷാര ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. എ ടി മഹേഷ്‌ മാസ്റ്റർ,നിഷ സി വി, എ ടി പ്രഭാത് മാസ്റ്റർ, പ്രസീത എ ടി സംസാരിച്ചു.രാവിലെ പി എൻ പണിക്കരുടെ ഛായ പടത്തിൽ പുഷ്പാർച്ചനയും നടന്നു.

Post a Comment

0 Comments