Ticker

6/recent/ticker-posts

ഗലാർഡിയ സ്കൂളിൽ ഷിഗല്ല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


കോഴിക്കോട്: പടർന്നുപിടിക്കുന്ന ഷിഗല്ല ബാക്ടീരിയൽ രോഗബാധക്കെതിരെ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും മുൻകരുതൽ ഉറപ്പാക്കുന്നതിനായി ഗലാ ർഡിയ സ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ  മാനേജർ റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ടീച്ചേർസ് ആക്കിക്കാദമി പ്രിൻസിപ്പാൾ ബൽക്കീസ് ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ (JHI) സന്ദീപ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ, പകരുന്ന വഴികൾ, രോഗം തടയുന്നതിനായി വ്യക്തിശുചിത്വത്തിലും ആഹാര-കുടിവെള്ള കാര്യങ്ങളിലും പാലിക്കേണ്ട മുൻകരുതലുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയ കാര്യങ്ങൾ ശീലമാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജസീന ടീച്ചർ സാജിത ടീച്ചർ സുമയ്യ ടീച്ചർ ടീച്ചർ സരിത ടീച്ചർ ഫസീല ടീച്ചർ മാസ്റ്റർ ഗീത ടീച്ചർ ജസ്ന ടീച്ചർചടങ്ങിൽ പങ്കെടുത്തു ഹെഡ്മാസ്റ്റർ ഷംസീന ടീച്ചർ സ്വാഗതവും
 സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനിത ടീച്ചർ നന്ദിയും പറഞ്ഞു  .

Post a Comment

0 Comments