Ticker

6/recent/ticker-posts

കുറുവങ്ങാട് കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം

 

കൊയിലാണ്ടി: സംസ്ഥാന പാതയിലെ കുറുവങ്ങാട് മാവിൻചുവടിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. ഉള്ള്യേരി സ്വദേശിനികളായ യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ഉള്ള്യേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. മാവിൻചുവടിലെ 'പുതുക്കുടി സ്റ്റോർ' എന്ന വ്യാപാര സ്ഥാപനത്തിന് മുൻപിൽ സാധനങ്ങൾ ഇറക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ഗുഡ്‌സ് ഓട്ടോ. ഇവിടെ നിന്നും സാധനങ്ങൾ ഇറക്കി തിരികെ പോകാൻ നോക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു
അപകടത്തെ തുടർന്ന് വൈദ്യുത തൂണിനും സമീപത്തെ കടയ്ക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്.  

Post a Comment

0 Comments