Ticker

6/recent/ticker-posts

അമ്മ അറിയാൻ ലോകത്തിലെ ആദ്യ ജനകീയ സിനിമ.


മേപ്പയ്യൂർ:വ്യവസ്ഥയുടെ നൃശംസതകൾക്കെതിരെ കലയിലൂടെ കലാപം ചെയ്ത ചലച്ചിത്രകാരനായിരുന്നു ജോൺ അബ്രഹാം . ജീവിതത്തോട് പുലർത്തിയ സത്യസന്ധത അദ്ദേഹത്തെ അസാധാരണനാക്കി. അമ്മ അറിയാനെന്ന സിനിമ മലയാളത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യ ജനകീയസിനിമയാണെന്നും ജനകീയ ചലച്ചിത്ര പ്രവർത്തകൻ സ്കറിയാ മാത്യു പറഞ്ഞു. റിഥം ആർട്ടിസ്റ്റ്സ് കളക്ടീവ് മേപ്പയൂർ സംഘടിപ്പിച്ച ജോൺ ഓർമ്മയിൽ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എ.സുബാഷ് കുമാർ അധ്യക്ഷത വഹിച്ചു. അമ്മ അറിയാൻ സിനിമയുടെ നിർമ്മാണ ചുമതല വഹിച്ച ഒഡേസ മൂവീസിന്റെ സംഘാടകൻ അമ്മദ് ചാലിലിനെ
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ മേപ്പയ്യൂർ ബാലൻ മെമന്റോ നൽകി ആദരിച്ചു.
വി.പി.സതീശൻ, പി.കെ. പ്രിയേഷ് കുമാർ, വി.എ. ബാലകൃഷ്ണൻ, ബൈജു മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. അമ്മ അറിയാൻ സിനിമ പ്രദർശിപ്പിച്ചു.
തുടർന്ന് നടന്ന മ്യൂസിക് നൈറ്റിന് രാജേന്ദ്രൻ മാണിയോട്ട്, പ്രേമൻ പാമ്പിരികുന്ന്,മുരളി നാദം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments