കണ്ണൂർ: പിലാത്തറയിൽ ആളൊഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപമാണ് കാർ കണ്ടെത്തിയത്. കാറിന്റെ ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലായിരുന്നു. കൂടാതെ കാറിനുള്ളിൽ രക്തക്കറയും വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാർ ഉപേക്ഷിക്കപ്പെട്ട വിവരം ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്വർണ്ണക്കടത്തോ കുഴൽപ്പണ ഇടപാടോ ആകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരിന്തൽമണ്ണയിലുള്ള ഒരു സ്വർണ്ണ വ്യാപാരിയുടേതാണ് കാറെന്നാണ് പോലീസിന് ലഭിച്ച ആദ്യ വിവരം.
അപകടത്തിൽപ്പെട്ട കാറിൽ അന്യസംസ്ഥാനക്കാരാണ് ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തും. സംഭവത്തിൽ പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.