കാഞ്ഞങ്ങാട്: ഭാര്യയെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ മധ്യവയസ്കനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് തച്ചറക്കടവ് സ്വദേശിയായ കെ.എൻ. വേണു (52) ആണ് അന്തരിച്ചത്. അധ്യാപികയായ ഭാര്യ സരിതയെ പനത്തടി ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറ്റി വിട്ട ശേഷമാണ് വേണു വീട്ടിലേക്ക് തിരിച്ചെത്തിയത്.
വീട്ടിൽ മടങ്ങിയെത്തിയ വേണുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മകൾ മുകളിലത്തെ മുറിയിൽ ചെന്ന് നോക്കുകയായിരുന്നു. ഈ സമയത്താണ് മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
സാമൂഹിക രംഗത്ത് സജീവമായിരുന്ന വേണു പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ യൂണിറ്റ് പ്രസിഡന്റായും, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റായും, ലയൺസ് ക്ലബ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ശങ്കർ, അഞ്ജന എന്നിവർ മക്കളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതിജീവിക്കാൻ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകൾ: 1056, 0471-2552056).
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.