Ticker

6/recent/ticker-posts

പാഠം ഒന്ന് പുതുയുഗ വിദ്യാലയം സ്‌കൂൾ പ്രവേശനോൽസവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം - സ്‌കൂൾ പ്രവേശനോൽസവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിച്ചു പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ . പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് പ്രവേശനോൽസവത്തിന് തുടക്കമായത്. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ലാസിലെത്തി മധുരം നൽകിയതും ചടങ്ങിനെ ശ്രദ്ധേയമാക്കി

 

Post a Comment

0 Comments