സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു
കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ പ്രാധാന്യം നല്‍കുകയും ഇതിനായി പ്രത്യേക പരിശീലനം ഒരുക്കുകയും വേണമെന്ന് എം കെ രാഘവന്‍ എം.പി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ പഠനത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും എം.പി പറഞ്ഞു. ചടങ്ങില്‍ വി ടി സൂരജ് എം.എല്‍.എ അധ്യക്ഷനായി. കുട്ടികള്‍ക്കുള്ള പഠന കിറ്റിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രത്യേകമായി അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തിലേക്ക് പുതിയ വിദ്യാര്‍ഥികളെ ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീമ കുന്നുമ്മലും പ്രീ പ്രൈമറി കിറ്റ് വിതരണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയിലും സമ്മാനകിറ്റ് വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസും രസതന്ത്ര കിറ്റ് വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസറും നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതി നൂറ് ശതമാനം വിജയം നേടുകയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ എ പ്ലസില്‍ ഒന്നാമതെത്തുകയും ചെയ്ത നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഷൈജ മുരളി കൈമാറി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സുജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈനി അശോക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, ഡി.ഡി.ഇ ഇന്‍ചാര്‍ജും വടകര ഡി.ഇ.ഒയുമായ പി ഗീത, പേരാമ്പ്ര എ.ഇ.ഒ കെ വി പ്രമോദ്, ബാലുശ്ശേരി ബി.പി.സി ഇന്‍-ചാര്‍ജ് സജിന്‍ മാത്യു, കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ മനോജ്, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. സലീമുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഇ കെ ഷാമിനി, പി.ടി.എ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍, എസ്.എം.സി ചെയര്‍മാന്‍ ഇ വിനോദ് കുമാര്‍, പി ബി അഭിത, കെ രാജീവന്‍, ഷിബീഷ്, നിസാര്‍ മാസ്റ്റര്‍, പ്രജോഷ് തുടങ്ങിയവര്‍ സംസാരിച്ചു. മജീഷ്യന്‍ വി യു ശ്രീജിത്ത് മാജിക് ഷോ അവതരിപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.